Road show by Asif Ali urging Mukesh to vote in Kollam

3 Просмотры
Издатель
നൂറുകണക്കിന് ബൈക്ക് റാലിയുടെ അകമ്പടിയോടെ ആസിഫ്അലി നടത്തിയ റോഡ് ഷോ തീരദേശത്തെ മാത്രമല്ല അക്ഷരാര്‍ഥത്തില്‍ കൊല്ലം പട്ടണത്തെയാകെ ആവേശത്തേരിലേറ്റി. സ്ഥാനാര്‍ഥി എം മുകേഷും ഒപ്പമുണ്ടായിരുന്നു. 'നിങ്ങളുടെ ഈ സ്നേഹവും സന്തോഷവും കാണുമ്പോള്‍ എനിക്കുറപ്പുണ്ട്. നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം എന്റെ സുഹൃത്തും ചേട്ടനുമായ മുകേഷേട്ടന് ആയിരിക്കുമെന്ന്. ഈ സ്നേഹം എന്നുമുണ്ടായിരിക്കട്ടെ. തിരിച്ചും ഞാന്‍ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു' ആസഫ്അലി ചെറിയ വാക്കുകളില്‍ സംസാരിച്ചതോടെ നിറഞ്ഞമനസോടെ കൈയടിയും ആര്‍പ്പുവിളിയും ഉയര്‍ന്നു.

തങ്കശ്ശേരി ബസ് ബേയില്‍ നിന്നാണ് ആസിഫ് അലിയുടെ റോഡ് ഷോ ആരംഭിച്ചത്. ആസഫ്അലിക്ക് അഭിവാദ്യമര്‍പ്പിക്കാനും പിന്തുണയേകാനും വഴിയോരങ്ങളില്‍ തദ്ദേശവാസികളും യാത്രക്കാരും വ്യാപാരികളും കാത്തുനിന്ന് കൈവീശി. പള്ളിത്തോട്ടം കൊടിമരം ജംഗ്ഷനില്‍ മല്‍സ്യത്തൊഴിലാളികളും അമ്മമാരും കുട്ടികളും ഉള്‍പ്പെടെ വലിയ ജനക്കൂട്ടമാണ് പ്രിയ താരത്തെ കാണാന്‍ തടിച്ചുകൂടിയത്. നാടിന്റെ ആവേശത്തില്‍ ആസഫ്അലിയും അലിഞ്ഞുചേര്‍ന്നു. ഹസ്തദാനം നടത്താനും സെല്‍ഫി എടുക്കാനും യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ വലിയ തിരക്കുകൂട്ടി. . തീരദേശം വഴി, കൊച്ചുപിലാമൂട്, ചിന്നക്കട, കെഎസ്ആര്‍ടിസി, കടപ്പാക്കട, രണ്ടാംകുറ്റി, മൂന്നാംകുറ്റി, കരിക്കോട്, ചാത്തിനാംകുളം, അഞ്ചാലുംമൂട്, തേവള്ളി, കച്ചേരി, മുണ്ടാലുംമൂട് എന്നിവിടങ്ങളിലൂടെ റൊഡ് ഷോ ഹൈസ്‌ക്കൂള്‍ ജംഗ്ഷനില്‍ സമാപിച്ചു. എസ് ജയമോഹന്‍, എ എം ഇക്ബാല്‍, വി കെ അനിരുദ്ധന്‍, എ കെ സവാദ്, കെ ജി ബിജു എന്നിവര്‍ നേതൃത്വംനല്‍കി.
Категория
Шоу
Комментариев нет.